ഈ ഫ്രഞ്ചുകാർ വെറും ‘കാഴ്ചക്കാരല്ല’; കാഴ്ചവെല്ലുവിളികൾ നേരിടുന്ന ഫ്രഞ്ച് സംഘം മൂന്നാറിൽ

Mail This Article
മൂന്നാർ ∙ ദൈവത്തിന്റെ സ്വന്തം നാട് ‘കാണാൻ’ കാഴ്ച വെല്ലുവിളികൾ നേരിടുന്നവരുടെ സംഘം ഫ്രാൻസിൽ നിന്നു മൂന്നാറിലെത്തി. കാഴ്ചപരിമിതർക്കു വേണ്ടി ഫ്രാൻസ് കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘടനയുടെ നേതൃത്വത്തിലാണ് 12 കാഴ്ചപരിമിതരും 4 വൊളന്റിയർമാരുമടങ്ങുന്ന സംഘം മൂന്നാർ ന്ദർശനത്തിനെത്തിയത്. ഫിസിയോതെറപ്പിസ്റ്റുകൾ, അധ്യാപകർ തുടങ്ങി വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്നവരാണു സംഘത്തിലുള്ളത്.
കേരളം, തമിഴ്നാട് എന്നിവിടങ്ങളിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിൽ 14 ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനമാണു സംഘം നടത്തുന്നത്. 4 ളന്റിയർമാരാണു കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുന്നത്. പ്ലാന്റേഷൻ വോക്ക്, ടീ ടേസ്റ്റിങ് എന്നിവയും ജീപ്പ് സവാരിയും ആസ്വദിച്ച ശേഷം സംഘം ഇന്നലെ കൊച്ചിക്കു യാത്ര തിരിച്ചു. കെസ്ട്രൈൽ അഡ്വഞ്ചേഴ്സിലെ സെന്തിൽകുമാർ, എച്ച്എംഎൽ പ്ലാന്റേഷൻ ഉദ്യോഗസ്ഥൻ ആൽഡ്രിൻ ജോർജ് എന്നിവരുടെ നേതൃത്വത്തിലാണു സംഘത്തിനു മൂന്നാറിലെ സൗകര്യങ്ങളൊരുക്കിയത്.