ADVERTISEMENT

പത്തനംതിട്ട∙ എക്സൈസിനും ഇനി ഹൈവേ പട്രോൾ സംഘം. മദ്യകടത്തും ലഹരിമരുന്നു കടത്തും വർധിച്ച സാഹചര്യത്തിൽ അതിന്റെ ഉറവിടങ്ങൾ തേടിയുള്ള പരിശോധനകൾക്കും ഇനി എക്സൈസിലെ ഹൈവേ പെട്രോൾ സംഘം സജീവമാകും. ലഹരിമരുന്നു കടത്തിന്റെ രഹസ്യവിവരം എക്സൈസിനു ലഭിച്ചാലും പൊലീസിനെ അറിയിച്ച് അവരുടെ പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. പൊലീസിന്റെ സഹായത്തോടെയുള്ള പരിശോധന തുടരുമെങ്കിലും എല്ലാ ജില്ലയിലും പ്രധാന പാതകളിൽ ഇനി എക്സൈസിന്റെ ഹൈവേ പട്രോൾ സംഘവും ഉണ്ടാകും. എല്ലാ ജില്ലയിലും ഓരോ വാഹനം വീതമാണ് ഇപ്പോൾ നൽകുന്നത്. 

എക്സ‌ൈസിനു ലഭിച്ച പുതിയ പട്രോളിങ് വാഹനം.
എക്സ‌ൈസിനു ലഭിച്ച പുതിയ പട്രോളിങ് വാഹനം.

ഒരു പ്രിവന്റിവ് ഓഫിസറും രണ്ട് സിവിൽ എക്സൈസ് ഓഫിസറും ഒരു വനിതാ സേനാംഗവുമാണു വാഹനത്തിലുണ്ടാകുക. സേനാംഗങ്ങളുടെ കുറവാണ് എക്സൈസിനെ അലട്ടുന്നതെങ്കിലും ഉടൻ തന്നെ ഹൈവേ പെട്രോൾ സംഘത്തെ രംഗത്തിറക്കാനാണ് എക്സൈസിന്റെ പദ്ധതി.

patrolling-kerala-excise-2

ചെക്ക് പോസ്റ്റുകളിൽ പരിശോധനാ സംഘത്തെ വെട്ടിച്ചു വരുന്ന സംഘത്തെ ഉൾപ്പെടെ പിന്തുടർന്നു പിടികൂടാനും ഇനി പട്രോളിങ് സംഘത്തെ നിയോഗിക്കാം. എന്നാൽ പ്രിവന്റിവ് ഓഫിസർമാർക്കു സഞ്ചരിക്കുന്ന വാഹനം പരിശോധിക്കാൻ അവകാശമില്ലെന്നും നിർത്തിയിട്ടിരിക്കുന്ന വാഹനം മാത്രമേ പരിശോധിക്കാൻ അധികാരമുള്ളൂവെന്നുള്ള സാങ്കേതിക പ്രശ്നവും എക്സൈസിലെ തന്നെ ചിലർ ചൂണ്ടിക്കാട്ടുന്നു. 

പ്രിവന്റിവ് ഓഫിസർമാർക്ക് പകരം എക്സൈസ് ഇൻസ്പെക്ടർമാരെ ഇൗ വാഹനങ്ങളിൽ നിയമിക്കണമെന്നാണ് ആവശ്യമുയരുന്നത്. എക്സൈസിൽ എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ പ്രവേശിക്കുകയും പരിശീലനം ലഭിക്കുകയും ചെയ്ത സേനാംഗങ്ങൾ എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ ജോലിചെയ്യാതെ 14 ഡപ്യൂട്ടി കമ്മിഷണർമാരുടെയും ഓഫിസുകളിലും എക്സൈസ് ആസ്ഥാനത്തും ക്ലറിക്കൽ ജോലിചെയ്യുന്നുണ്ടെന്നും ഇവരെ പുനർവിന്യസിച്ച് ഫീൽഡ് പ്രവർത്തനങ്ങളിൽ രംഗത്തിറക്കണമെന്നുമാണ് ഓഫിസർമാരും ആവശ്യപ്പെടുന്നത്. 

English Summary: Kerala excise department's new highway patrol to rein in drug and liquor flow

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com