കാലാവസ്ഥാ വകുപ്പിന്റെ വെബ്സൈറ്റ് പരിഷ്കരിച്ചു
Mail This Article
പത്തനംതിട്ട ∙ പുതുവർഷത്തിൽ ഒട്ടേറെ പുതുമകളുമായി ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിന്റെ പുതുക്കിയ വെബ്സൈറ്റ് പ്രവർത്തന സജ്ജമായി. https://mausam.imd.gov.in/ എന്ന വിലാസത്തിൽ പുതിയ സൈറ്റ് ലഭ്യമാണെന്ന് ഐഎംഡി അറിയിച്ചു. പൊതുജനങ്ങൾക്ക് ആവശ്യമായ കാലാവസ്ഥാ വിവരങ്ങളെല്ലാം പുതിയ വെബ്സൈറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
പഴയ വെബ്സൈറ്റിൽ ലഭ്യമായിരുന്ന താപനില, മഴ സാധ്യത, തുടങ്ങിയ എല്ലാ വിവരങ്ങളും കുറച്ചു കൂടി എളുപ്പത്തിൽ പുതിയ സൈറ്റിൽ ലഭിക്കും. ഗവേഷണ ആവശ്യങ്ങൾക്കും മറ്റും കാലാവസ്ഥാ വിവരങ്ങൾ വേണ്ടവർ ഡോ. ശങ്കർനാഥ്, സയന്റിസ്റ്റ്, ഇ മൗസം ഭവൻ, ലോധി റോഡ്, ന്യൂഡൽഹി 3 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഇ മെയിൽ: contact-web@imd.gov.in, sankar.nath@imd.gov.in ഫോൺ: 011 43824320.
English Summary: Meteorology Department website revamped