കർഷകരെ കരുതി മോദി സർക്കാർ; 2022ൽ വരുമാനം ഇരട്ടിയാക്കും

Mail This Article
ന്യൂഡൽഹി ∙ കർഷകർക്ക് ബജറ്റിലൂടെ കൈത്താങ്ങേകാൻ ധനമന്ത്രി നിർമല സീതാരാമൻ. 16 ഇന പദ്ധതിയാണ് കർഷകർക്കായി പ്രഖ്യാപിച്ചത്. 2022 ആകുമ്പോഴേക്കും കർഷകരുടെ വരുമാനം ഇരട്ടിയാക്കും. അതിവേഗം ഉൽപന്നങ്ങൾ അയയ്ക്കാൻ കിസാൻ റെയിൽ പദ്ധതിയും ആരംഭിക്കും.
കാർഷിക മേഖലയ്ക്കായി ബജറ്റിലുള്ളത്:
∙ കാർഷിക മേഖലയ്ക്ക് 2.82 ലക്ഷം കോടി.
∙ രാസ വളങ്ങളുടെ ഉപഭോഗം കുറച്ച് ക്രമീകൃത വളങ്ങളുടെ ഉപഭോഗം പ്രോത്സാഹിപ്പിക്കും
∙ മൽസ്യ മേഖലയ്ക്ക് സാഗർ മിത്ര പദ്ധതി
∙ മൽസ്യ ഉൽപാദനം 200 ലക്ഷം ടണ്ണാക്കും
∙ 500 മൽസ്യ കർഷക സംഘടനകൾ രൂപീകരിക്കും
∙ പാൽ ഉൽപാദനം 2025ഓടെ ഇരട്ടിയാക്കും
∙ കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ്
∙ വ്യോമയാന മന്ത്രാലയത്തിന്റെ സഹായത്തോടെ കിസാൻ ഉഡാൻ – വടക്കുകിഴക്ക് പ്രദേശങ്ങള്‍ക്കും ഗോത്ര മേഖലകൾക്കും പ്രത്യേക പരിഗണന
∙ നബാർഡിന്റെ പുനർവായ്പാ പദ്ധതി
∙ ഗ്രാമീണ തലത്തിൽ സംഭരണ ശാലകൾ
∙ 22 ലക്ഷം കർഷകർക്ക് സോളർ പമ്പ്
English Summary: Union Budget2020, Budget 2020, Nirmala Sitaraman, Budget Allocation, Agriculture, Fisheries, Union Budget Highlights in Malayalam, Live Budget Updates, Budget Speech in Malayalam