ലോക്ഡൗൺ ഡ്യൂട്ടിക്കിടെ പൊലീസിനെ ആക്രമിച്ചു; രണ്ടു പേർ അറസ്റ്റില്‍

Mail This Article
പെരുമ്പാവൂർ∙ ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ പൊലീസിനെ ആക്രമിച്ച 2 പേരെ അറസ്റ്റ് ചെയ്തു. വാഴക്കുളം നടക്കാവ് അംഗൻവാടിക്കു സമീപം ഞാറക്കാട്ടിൽ വിട്ടിൽ ഷാജഹാന്റെ മകൻ നിഷാദ് (22), സഹോദരനായ നിഷാദിൽ (20) എന്നിവരെയാണ് തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പകലാണ് സംഭവം.
മലയിടംതുരുത്ത് ജംഗ്ഷനിൽ ലോക്ഡൗൺ ഡ്യൂട്ടി ചെയ്യുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സമീപത്തേക്ക് ബൈക്കിൽ അമിത വേഗതയിൽ എത്തിയ യുവാക്കളെ തടഞ്ഞു നിർത്തിയതിൽ പ്രകോപിതരായ യുവാക്കൾ അക്രമണം അഴിച്ചുവിടുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ കഴുത്തിൽ പിടിച്ചു തള്ളുകയും യൂണിഫോം കീറുകയും ചെയ്തു. ആക്രമിച്ച പ്രതികളെ പൊലീസ് സാഹസികമായി കീഴടക്കുകയായിരുന്നു. സംഭവത്തിൽ പരുക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്ദോഗസ്ഥർക്ക് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് ഐപിഎസ് ഗുഡ് സർവീസ് എൻട്രി നൽകി.