അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം; സംവിധായകൻ സച്ചിയുടെ നില ഗുരുതരം

Mail This Article
കൊച്ചി ∙ മലയാള സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ഗുരുതരാവസ്ഥയിലെന്നു റിപ്പോർട്ട്. സച്ചിയെ ഒരു സ്വകാര്യ ആശുപത്രിയിൽ നടുവിനു ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ചിരുന്നു. ആദ്യ ശസ്ത്രക്രിയ വിജയകരമായി. രണ്ടാമത്തെ ശസ്ത്രക്രിയ്ക്കായി അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.
തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ സച്ചിയെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചു. തലച്ചോർ പ്രതികരിക്കുന്നില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. സച്ചി അടുത്തിടെ സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’, തിരക്കഥയെഴുതിയ ‘ഡ്രൈവിങ് ലൈസൻസ്’ എന്നീ ചിത്രങ്ങൾ ബോക്സ് ഓഫിസിൽ വൻ വിജയം നേടിയിരുന്നു.
English Summary: Film Director Sachy Hospitalised undergone Surgery