അഗസ്റ്റ വെസ്റ്റ്‍ലാന്‍ഡ്: മുന്‍ പ്രതിരോധസെക്രട്ടറിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സിബിഐ

Mail This Article
ന്യൂഡൽഹി∙ അഗസ്റ്റ വെസ്റ്റ്‍ലാന്‍ഡ് അഴിമതിക്കേസില്‍ മുന്‍ പ്രതിരോധസെക്രട്ടറിയും സിഎജിയുമായിരുന്ന ശശികാന്ത് ശര്‍മ ഉള്‍പ്പെടെയുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി സിബഐ. മുന്‍ എയര്‍ വൈസ് മാര്‍ഷല്‍ ജസ്ബിര്‍ സിങ് പനേസര്‍, വ്യോമസേന മുന്‍ ഉദ്യോഗസ്ഥരായ എസ്.എ.കുന്തെ, തോമസ് മാത്യു, എന്‍.സന്തോഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനും സിബിഐ കേന്ദ്രത്തിന്റെ അനുമതി തേടി.
ഇടപാട് നടക്കുന്ന കാലത്ത് ശശികാന്ത് ശര്‍മ പ്രതിരോധമന്ത്രാലയത്തിലെ വ്യോമസേന ജോയിന്റ് സെക്രട്ടറിയായിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ കോടതികളിലെ വിധികളില്‍ എയര്‍ ജെഎസ് എന്ന് പരാമര്‍ശിച്ചിട്ടുള്ളത് ശശികാന്ത് ശര്‍മയെ ഉദ്ദേശിച്ചാണെന്ന് സിബിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. കേസില്‍ ശശികാന്ത് ശര്‍മയുടെ പേര് ഉയര്‍ന്നുവരുന്നത് ആദ്യമാണ്.
English Summary: AgustaWestland Case: CBI To Prosecute Ex-Chief Auditor And 4 Others