ADVERTISEMENT

പട്‌ന∙ ബിഹാർ ഉപമുഖ്യമന്ത്രിയായിരുന്ന സുശീൽ കുമാർ മോദി അസ്വസ്ഥനല്ലെന്നും പുതിയ പദവി നൽകുമെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ചുമതല വഹിച്ച ദേവേന്ദ്ര ഫഡ്നാവിസ്. ‘സുശീൽ മോദിജി അസ്വസ്ഥനല്ല. അദ്ദേഹം നമുക്കൊരു സമ്പത്താണ്. ഒരു പുതിയ ഉത്തരവാദിത്വം അദ്ദേഹത്തിനു നൽകും’– ഫഡ്നാവിസ് പറഞ്ഞു. സുശീലിനെ മാറ്റി ബിജെപിയുടെ താരകിശോർ പ്രസാദിനും രേണു ദേവിക്കുമാണ് ഉപമുഖ്യമന്ത്രി ചുമതല നൽകിയിരിക്കുന്നത്.

ഇതേത്തുടർന്ന് സുശീൽ മോദി അസ്വസ്ഥനാണെന്നു ഊഹാപോഹങ്ങള്‍ ഉയർന്നിരുന്നു. ഞായറാഴ്ചത്തെ അദ്ദേഹത്തിന്റെ പ്രസ്താവനയാണ് ഊഹാപോഹങ്ങള്‍ ശക്തമാക്കിയത്. ‘40 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ബിജെപിയും സംഘപരിവറും എനിക്ക് വളരെയധികം തന്നു. മറ്റൊരാൾക്ക് അത് ലഭിച്ചില്ലായിരിക്കാം. എന്നെ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വം നിർവഹിക്കും. ഒരു പ്രവർത്തകന്റെ സ്ഥാനം ആർക്കും എടുത്തുകളയാൻ കഴിയില്ല’– അദ്ദേഹം പറഞ്ഞു.

അതേസമയം, സുശീൽ മോദിയെ കേന്ദ്രമന്ത്രിസഭയിലേക്കോ ഗവർണർ പദവിയിലേക്കോ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്. തിങ്കളാഴ്ച, തുടർച്ചയായ നാലാംവട്ടവും ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. നിതീഷിനൊപ്പം 14 മന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു.

ദേവേന്ദ്ര ഫഡ്നാവിസ് (Photo by Indranil MUKHERJEE / AFP)
ദേവേന്ദ്ര ഫഡ്‌നാവിസ്

English Summary: Sushil Modi Not Upset, Will Be Given New Role, Says Devendra Fadnavis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com