ADVERTISEMENT

വാഷിങ്ടൻ∙ ആഫ്രിക്കൻ–അമേരിക്കൻ വംശജൻ ലോയ്ഡ് ഓസ്റ്റിനെ (67) പ്രതിരോധ സെക്രട്ടറിയായി നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തിരഞ്ഞെടുത്തതായി റിപ്പോർട്ട്. പ്രതിരോധ സെക്രട്ടറി പദവിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ വംശജനാണ് ലോയ്ഡ് ഓസ്റ്റിൻ. ഇക്കാര്യത്തിൽ തീരുമാനമെടുത്തതായി തിങ്കളാഴ്ച ബെഡൻ വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച പ്രഖ്യാപനമുണ്ടാകും.

വെസ്റ്റ് പോയിന്റ് മിലിട്ടറി അക്കാദമിയിൽനിന്ന് ബിരുദം നേടിയ അദ്ദേഹം, 2003 മാർച്ചിൽ ഇറാഖ് അധിനിവേശ സമയത്ത് കുവൈത്തിൽനിന്ന് ബാഗ്ദാദിലേക്കു മാർച്ച്‌ നടത്തിയ മൂന്നാം കാലാൾപ്പടയുടെ അസിസ്റ്റന്റ് ഡിവിഷൻ കമാൻഡറായിരുന്നു.

2003 അവസാനം മുതൽ 2005 വരെ അദ്ദേഹം അഫ്ഗാനിസ്ഥാനിൽ സംയോജിത ജോയിന്റ് ടാസ്‌ക് ഫോഴ്‌സ് 180ന്റെ സേനാനായകത്വം വഹിച്ചിരുന്നു. 2010ൽ അദ്ദേഹത്തെ ഇറാഖിലെ യുഎസ് സേനയുടെ കമാൻഡിങ് ജനറലായി നിയമിച്ചു. രണ്ട് വർഷത്തിനുശേഷം മിഡിൽ ഈസ്റ്റിലെയും അഫ്ഗാനിസ്ഥാനിലെയും എല്ലാ പെന്റഗൺ പ്രവർത്തനങ്ങളുടെയും ചുമതലയുള്ള സെൻട്രൽ കമാൻഡിന്റെ കമാൻഡറായി നിയമിച്ചിരുന്നു.

അതേസമയം, ഓസ്റ്റിന് സ്ഥാനം ഏറ്റെടുക്കാൻ സെനറ്റിന്റെ സ്ഥിരീകരണം ആവശ്യമാണ്. ഫെഡറൽ നിയമം അനുസരിച്ച്, പെന്റഗൺ മേധാവിയാകണമെങ്കിൽ സൈന്യത്തിൽനിന്ന് വിരമിച്ച് ഏഴു വർഷം കഴിയണം.

English Summary: Biden Picks Retired General Lloyd Austin As First Black Pentagon Chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com