രമേശ് ചെന്നിത്തലയുടെ പഞ്ചായത്ത് യുഡിഎഫ് പിന്തുണയോടെ സിപിഎം നേടി
Mail This Article
ആലപ്പുഴ∙ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ തൃപ്പെരുന്തുറ യുഡിഎഫ് പിന്തുണയോടെ സിപിഎം നേടി. കാസര്‍കോട് മീഞ്ച, തൃശൂര്‍ അവിണിശേരി പഞ്ചായത്തുകളും പിടിച്ചു, എല്‍ഡിഎഫ് ഭരിക്കും.അതേസമയം, പത്തനംതിട്ട കോട്ടാങ്ങലില്‍ എസ്ഡിപിഐ പിന്തുണയോടെ ജയിച്ച സിപിഎം പ്രസിഡന്റ് രാജിവച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് നറുക്കെടുപ്പിലൂടെ യുഡിഎഫിന്. ഷംസാദ് മരയ്ക്കാര്‍ പ്രസിഡന്റായി. ബിജെപി വിട്ടുനിന്ന കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫിന് ലഭിച്ചു. യുഡിഎഫിന്റെ ഉല്ലാസ് തോമസാണ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്്. ആലപ്പുഴ ചമ്പക്കുളം , തിരുവനന്തപുരം വെള്ളനാട് ബ്ലോക്കു പഞ്ചായത്തുകളും നറുക്കെടുപ്പിലൂടെ യുഡിഎഫ് നേടി. മലപ്പുറം ഏലംകുളം, വെളിയാങ്കോട്, കുറുവ പഞ്ചായത്തുകളും എല്‍ഡിഎഫ് വിമതന്‍ പിന്തുണച്ച ആര്യങ്കാവ് പഞ്ചായത്തും യുഡിഎഫ് നേടി.
ആലപ്പുഴ ചിങ്ങോലിയില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിനെ തുടര്‍ കോണ്‍ഗ്രസിലെ രണ്ട് അംഗങ്ങള്‍ വിട്ടുനിന്നു. ഇതോടെ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. റാന്നിയില്‍ സിപിഎം-ബിജെപി കൂട്ടുകെട്ടില്‍ കേരള കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം നല്‍കി.
English Summary: LDF, UDF alliance at Ramesh Chennithala Thriperumthura Panchayat