ADVERTISEMENT

കോഴിക്കോട്∙ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്നോട്ടില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ പറഞ്ഞു. മുന്നണികളോട് സമദൂരം പാലിക്കുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. ബജറ്റിലെ അവഗണനയാണ് പുതിയ നിലപാടിനു പിന്നിൽ. ഇടതു സർക്കാർ വഞ്ചിച്ചെന്ന നിലപാടാണ് വ്യാപാരികൾക്ക്. പാർട്ടി ഈ മാസം അവസാനം നിലവിൽ വരും. 

സംഘടനയിൽ പത്തു ലക്ഷത്തോളം അംഗങ്ങൾ ഉണ്ട്. അവരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ വലിയൊരു വോട്ട് ബാങ്കാണ് വ്യാപാരസമൂഹമെന്നുമാണ് വ്യാപാരി വ്യവസായി ഏകോപന സമിതി കണക്കുകൂട്ടുന്നത്. മൂവായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പല കക്ഷികളും ജയിക്കുന്നതെന്നും ടി.നസിറുദ്ദീൻ പറഞ്ഞു.

English Summary : Will form political party, support UDF in election : T Nasiruddin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com