ADVERTISEMENT

കൊൽക്കത്ത∙ തൃണമൂൽവിട്ടു ബിജെപിയിൽ ചേർന്ന മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരി തന്റെ തട്ടകമായ നന്ദിഗ്രാമിൽനിന്നു വീണ്ടും മൽസരിച്ചേക്കുമോ? താൻ നന്ദിഗ്രാമിൽനിന്ന് നിയമസഭയിലേക്കു മത്സരിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ അനുയായികൾക്കിടയിൽ ഉദ്വേഗനിമിഷങ്ങൾ ഉയര്‍ത്തി സുവേന്ദുവിന്റെ പ്രസ്താവന.

നന്ദിഗ്രാമിൽനിന്നു മത്സരിക്കുമോയെന്നതിൽ തന്റെ തീരുമാനം റാലിയിൽ അറിയിക്കുമെന്നായിരുന്നു സുവേന്ദുവിന്റെ പ്രതികരണം. 34 വർഷത്തെ ഇടതു ഭരണത്തെ ബംഗാളിൽനിന്ന് ഓടിക്കാൻ തൃണമൂലിന്റെ കൈവശം ലഭിച്ച വലിയൊരു ആയുധമായിരുന്നു നന്ദിഗ്രാമിലെ ഭൂമിയേറ്റെടുക്കൽ പ്രശ്നം. നന്ദിഗ്രാമിലെ പ്രശ്നത്തിൽ ജനങ്ങളുടെ മുഖമായി മാറിയ നേതാവാണ് സുവേന്ദു. 

നിലവിൽ സൗത്ത് കൊൽക്കത്തയിലെ ഭവാനിപുരിൽനിന്നുള്ള എംഎൽഎയാണ് മമത. രണ്ടിടത്തുനിന്നും മത്സരിക്കാൻ ശ്രമിക്കുമെന്നും അതു സാധ്യമാകുന്നില്ലെങ്കിൽ ഭവാനിപുരിൽ മറ്റൊരാളെ മത്സരിപ്പിക്കുമെന്നുമായിരുന്നു മമത വ്യക്തമാക്കിയത്. ബംഗാളിനെ ബിജെപിക്കു വിൽക്കാൻ ഒരുകൂട്ടം ആളുകളെ താൻ അനുവദിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. 

English Summary: 'Wait for my Rally': Hrs After Mamata's Nandigram Seat Surprise, BJP's Suvendu Adhikari Keeps Voters Guessing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com