ADVERTISEMENT

ന്യൂഡൽഹി∙ സ്വകാര്യത നയങ്ങളിൽ വാട്സാപ് അടുത്തിടെ കൊണ്ടുവന്ന മാറ്റങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ വാട്സാപ്പിനെ സമീപിച്ചു. വാട്സാപ് അവതരിപ്പിച്ച മാറ്റങ്ങൾ അധാർമികവും അംഗീകരിക്കാനാവാത്തതുമാണെന്നാണ് വാട്സാപ് സിഇഒ വിൽ കാത്കാർട്ടിന് അയച്ച കത്തിൽ കേന്ദ്ര ഐടി മന്ത്രാലയം വ്യക്തമാക്കിയത്. 

എന്ത്, എങ്ങനെ ഉപയോഗിക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള ഇന്ത്യൻ പൗരന്മാരുടെ അവകാശത്തിന്മേൽ പുതിയ ആശങ്കകൾ ഉയർത്തുന്നതാണ് വാട്സാപ്പിന്റെ സ്വകാര്യതാ നയമെന്ന് കത്തിൽ പറയുന്നു. നയങ്ങൾ പിൻവലിച്ച് പൗരന്മാർക്ക് വിവര സ്വകാര്യതയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഡാറ്റാ സുരക്ഷയും ഉറപ്പാക്കണമെന്നും അഭിപ്രായപ്പെട്ടു. 

English Summary :India asks WhatsApp to withdraw changes to privacy policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com