ADVERTISEMENT

തിരുവനന്തപുരം∙ നടപടിയെടുക്കുമെന്ന ഡിജിപിയുടെ ഉറപ്പ് പാഴായതോടെ സംസ്ഥാനത്ത് ഓണ്‍ലൈന്‍ വായ്പ ആപ്പുകാരുടെ അഴിഞ്ഞാട്ടം. അസഭ്യം വിളിയും അപകീര്‍ത്തിപ്പെടുത്തലും കഴിഞ്ഞ് ഇരയുടെ പേരില്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണ് ചില സംഘങ്ങള്‍. തന്‍റെ പേരില്‍ സഹപ്രവര്‍ത്തകരായ അധ്യാപികമാര്‍ക്കടക്കം അശ്ലീല സന്ദേശങ്ങളും നഗ്നദൃശ്യങ്ങളും വായ്പ ആപ്പുകാര്‍ അയച്ചുകൊടുത്തതോടെ പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് തിരുവനന്തപുരത്ത് ഒരു അധ്യാപകന്‍.

തിരുവനന്തപുരത്ത് സ്വകാര്യ സ്കൂളിലെ അധ്യാപകന്‍ ലോക്ഡൗണ്‍ കാലത്ത് ഒരു അത്യാവശ്യം വന്നപ്പോഴാണ് ഓണ്‍ലൈന്‍ വായ്പ ആപ്പില്‍ നിന്ന് വായ്പയെടുത്തത്. അതു തിരിച്ചടയ്ക്കാന്‍ മറ്റുപല ആപ്പുകളില്‍ നിന്നും വായ്പയെടുത്തു. കൊള്ളപലിശ അടയ്ക്കാന്‍ വൈകിയതോടെ ഭീഷണി തുടങ്ങി. തുടര്‍ച്ചയായ ഫോണ്‍വിളികള്‍, ഫോണെടുത്താല്‍ കേട്ടാലറയ്ക്കുന്ന അസഭ്യം വിളി.

ഒരു ദിവസം സുഹൃത്ത് വിളിച്ചപ്പോഴാണ് തന്‍റെ പേരില്‍ നഗ്നചിത്രങ്ങളും വീഡിയോകളും അസഭ്യവും സുഹൃത്തുക്കള്‍ക്ക് വാട്സാപ് സന്ദേശമായി എത്തിയ കാര്യം അറിയുന്നത്. സഹപ്രവര്‍ത്തകരായ അധ്യാപികമാര്‍ക്കും കിട്ടി അശ്ലീല വാട്സാപ് സന്ദേശങ്ങള്‍. പലരും തെറ്റിദ്ധരിച്ചതോടെ അധ്യാപകന്‍ മാനസിക സമ്മര്‍ദത്തിലായി. പൊലീസില്‍ പരാതി നല്‍കി നാലുദിവസം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. ഇനി എന്തു ചെയ്യണം എന്നറിയാത്ത നിസഹായാവസ്ഥയിലാണ് ഈ അധ്യാപകന്‍.

English Summary : Online loan app fraud victim

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com