അഭയ കൊലക്കേസ്: വിധിക്കെതിരായ അപ്പീലില്‍ സിബിഐയ്ക്ക് നോട്ടിസ്

Mail This Article
കൊച്ചി∙ സിസ്റ്റര്‍ അഭയ കൊലക്കേസ് വിധിക്കെതിരായ അപ്പീലില്‍ സിബിഐയ്ക്ക് ഹൈക്കോടതി നോട്ടിസ്. ഫാ. തോമസ് എം.കോട്ടൂരിന്റെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
സിസ്റ്റർ അഭയ (21) കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിനും (73) മൂന്നാം പ്രതി സിസ്റ്റർ സെഫിക്കും (57) ജീവപര്യന്തം കഠിന തടവാണ് കോടതി ശിക്ഷ വിധിച്ചത്. ഫാ. കോട്ടൂരിന് ഇരട്ട ജീവപര്യന്തമാണ് സിബിഐ പ്രത്യേക കോടതി ജഡ്ജി കെ. സനിൽകുമാർ വിധിച്ചത്. ഫാ. കോട്ടൂരിന് 6.5 ലക്ഷം രൂപയും സിസ്റ്റർ സെഫിക്ക് 5.5 ലക്ഷം രൂപയും പിഴയും ചുമത്തി. 28 വർഷം നീണ്ട നടപടികൾക്കൊടുവിലായിരുന്നു കോടതി വിധി.
Content Highlights: Sister Abhaya Case, CBI, High Court