വൈറസിന്റെ വകഭേദത്തെയും ചെറുക്കും; ഓക്സഫഡ് പുതിയ വാക്സീൻ പണിപ്പുരയിൽ?
Mail This Article
ലണ്ടൻ∙ യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ കണ്ടെത്തിയ അതിതീവ്ര വ്യാപനശേഷിയുള്ള കോവിഡ് 19 വൈറസിന്റെ പുതിയ വകഭേദങ്ങളെ ചെറുക്കാൻ വാക്സീൻ തയാറാക്കാനൊരുങ്ങി ഓക്സ്ഫഡ്. എത്രയും പെട്ടെന്ന് വാക്സീന്റെ പുതിയ പതിപ്പുകൾ പുറത്തെത്തുമെന്ന് ഓക്സ്ഫഡ് ശാസ്ത്രജ്ഞർ അറിയിച്ചതായി ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു.
ഓക്സ്ഫഡ് സർവകലാശാല, അസ്ട്രാസെനക എന്നിവിടങ്ങളിൽനിന്നുള്ള ഗവേഷകർ വാക്സീനുമായി ബന്ധപ്പെട്ട സാധ്യതാ പഠനങ്ങൾ നടത്തിവരികയാണെന്ന് രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. വാക്സീന്റെ പ്രതിരോധ ശേഷിയിൽ വൈറസിന്റെ പുതിയ വകഭേദത്തിന്റെ സ്വാധീനം ശ്രദ്ധാപൂർവം വിലയിരുത്തുകയാണെന്നും പുതിയ വാക്സീനുകൾ ദ്രുതഗതിയിൽ വികസിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും ഓക്സ്ഫഡ് അധികൃതർ അറിയിച്ചു. പുതിയ കൊറോണ വൈറസ് വകഭേദത്തിനെതിരെ വികസിപ്പിക്കുന്ന വാക്സീന് അനുമതി നൽകാൻ തയാറാണെന്ന സൂചന കഴിഞ്ഞ ദിവസം ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ നൽകിയിരുന്നു.
English Summary :Oxford Scientists Preparing Vaccine Versions To Combat Emerging Virus Variants: Report