ADVERTISEMENT

കുൽടാലി (ബംഗാൾ)∙ തൃണമൂൽ കോൺഗ്രസ് സ്വജനപക്ഷപാതത്വം കാണിക്കുന്നുവെന്ന ബിജെപിയുടെ ആരോപണത്തിന് മറുപടിയുമായി എംപിയും മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി. ഒരു കുടുംബത്തിൽനിന്ന് ഒരാൾ മാത്രമേ രാഷ്ട്രീയത്തിൽ വരാവൂ എന്ന തരത്തിലുള്ള നിയമം കേന്ദ്രം കൊണ്ടുവന്നാൽ രാഷ്ട്രീയം വിടുമെന്ന് അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഉയർന്നിരിക്കുന്ന അഴിമതി ആരോപണങ്ങൾ സത്യമാണെന്നു തെളിയിച്ചാൽ പരസ്യമായി സ്വയം തൂക്കിലേറുമെന്നും ബാനർജി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കുടുംബ രാഷ്ട്രീയം അവസാനിപ്പിക്കുന്നതിനുള്ള ബിൽ സഭയിൽ വയ്ക്കുന്നതിന്റെ തൊട്ടടുത്ത നിമിഷം രാഷ്ട്രീയത്തിൽനിന്ന് വിടുമെന്നാണ് ബാനർജി പറയുന്നത്. കൈലാഷ് വിജയ്‌വർഗിയ മുതൽ സുവേന്ദു അധികാരി വരെ, മുകുൾ റോയ് മുതൽ രാജ്നാഥ് സിങ് വരെ ബിജെപിയിൽ പ്രധാന പോസ്റ്റുകളിൽ ഇരിക്കുന്ന അംഗങ്ങളുണ്ടെന്നും ബാനർജി പറയുന്നു.

English Summary: 'Bring This Law, I Promise I'll Quit': Mamata Banerjee's Nephew Dares BJP

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com