ADVERTISEMENT

കണ്ണൂർ ∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂര്‍ ധര്‍മടത്ത് കോണ്‍ഗ്രസ് രക്തസാക്ഷി കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ഥി വേണമെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബിന്‍റെ പിതാവ് സി.പി. മുഹമ്മദിനെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് സി.പി. മുഹമ്മദ് മനോരമ ന്യൂസിനോട് പറഞ്ഞു.

ഷുഹൈബിന്‍റെ പിതാവ് സി.പി. മുഹമ്മദിനെ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ ധര്‍മടത്ത് ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്താമെന്നാണ് യുഡിഎഫ് അണികള്‍ പറയുന്നത്. പിണറായി വിജയനെതിരെ സി.പി. മുഹമ്മദ് സ്ഥാനാര്‍ഥിയായാല്‍ സംസ്ഥാനത്തുടനീളം ഗുണം ചെയ്യുമെന്നുമാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം. എന്നാല്‍, ഇത്തരം പ്രചാരണങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും പാര്‍ട്ടി പറയുന്നത് അനുസരിക്കുമെന്നും സി.പി. മുഹമ്മദ് പറഞ്ഞു.

മകനെ കൊന്നവരെയും കൊല്ലിച്ചവരെയും സംരക്ഷിക്കുന്ന സര്‍ക്കാര്‍ മാറണം. കുടുംബത്തിന് നീതി കിട്ടണമെന്നും സി.പി. മുഹമ്മദ് പറഞ്ഞു. 2016 ല്‍ മമ്പറം ദിവാകരനായിരുന്നു പിണറായി വിജയന്‍റെ എതിരാളി.

English Summary: C.P. Muhhamed may contest against Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com