ADVERTISEMENT

കൊൽക്കത്ത ∙ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുദ്രാവാക്യവുമായി തൃണമൂൽ കോൺഗ്രസ്. ‘ബംഗ്ല നിജർ മെയ്‌കെയ് ചായെ' (ബംഗാളിന് സ്വന്തം മകളെ വേണം) എന്നാണ് മുദ്രാവാക്യം. കൊൽക്കത്തയിലുടനീളമുള്ള പരസ്യ ബോർഡുകളിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ ചിത്രത്തിനൊപ്പം മുദ്രാവാക്യവും ചേർത്തിട്ടുണ്ട്.

‘കഴിഞ്ഞ കുറെ വർഷങ്ങളായി മുഖ്യമന്ത്രിയായിരിക്കുന്ന സ്വന്തം മകളെ സംസ്ഥാനത്തെ ജനങ്ങൾ ആഗ്രഹിക്കുന്നു. ബംഗാളിനു പുറത്തുനിന്നുള്ളവരെ ആഗ്രഹിക്കുന്നില്ല’– തൃണമൂൽ സെക്രട്ടറി ജനറൽ പാർഥ ചാറ്റർജി പറഞ്ഞു. സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസും ബിജെപിയും കടുത്ത മത്സരത്തിലാണ്.

English Summary: Mamata Banerjee Launches 2021 Bengal Election Slogan, Pokes "Outsiders"

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com