രണ്ടാംഘട്ട വാക്സിനേഷൻ തിങ്കളാഴ്ച മുതൽ; വിശദാംശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ
Mail This Article
ന്യൂഡൽഹി∙ രാജ്യത്ത് വാക്സീൻ വിതരണത്തിന്റെ രണ്ടാംഘട്ടം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ യൂസർ മാനുവൽ പുറത്തിറക്കി കേന്ദ്ര സർക്കാർ. വാക്സിനേഷനായി എങ്ങനെ റജിസ്റ്റർ ചെയ്യണം, വാക്സീൻ എടുക്കാനായി എത്തിച്ചേരേണ്ടത് എങ്ങനെ തുടങ്ങിയവ വിശദീകരിച്ചുകൊണ്ടുള്ള യൂസർ മാനുവലാണ് പുറത്തിറക്കിയത്.
‘സർക്കാരിന്റെ മാതൃകാപരമായ പ്രവർത്തനവും മുൻകരുതലും രാജ്യത്ത് വൈറസ് പടരുന്നത് തടയാൻ സഹായിച്ചിട്ടുണ്ട്’ എന്നാണ് യൂസർ മാനുവലിന്റെ ആമുഖത്തിൽ പറയുന്നത്.
കോവിൻ 2.0 പോർട്ടലിലേക്കുള്ള റജിസ്റ്റട്രേഷൻ തിങ്കളാഴ്ച രാവിലെ 9 മുതൽ ആരംഭിക്കും. cowin.gov.in എന്ന സൈറ്റിൽ വിശദാംശങ്ങൾ ലഭ്യമാണ്. രാജ്യത്ത് 60 വയസ്സിനു മുകളിലുള്ളവർക്കും 45 വയസ്സിനു മുകളിലുള്ള ഗുരുതര രോഗികൾക്കുമായുള്ള രണ്ടാം ഘട്ട വാക്സീൻ കുത്തിവയ്പ്പാണ് തിങ്കളാഴ്ച ആരംഭിക്കുന്നത്.
സ്വകാര്യ ആശുപത്രികളിൽ കോവിഡ് വാക്സീൻ ഡോസിനു തുടക്കത്തിൽ വില 250 രൂപയാണ്. 100 രൂപ സർവീസ് ചാർജ് ഉൾപ്പെടെയാണിത്.
English Summary : CoWIN Registration For Vaccine Opens 9 AM Tomorrow, What You Need To Know