വീണാ ജോർജും മുകേഷും വീണ്ടും മത്സരിക്കും; മേഴ്സിക്കുട്ടിയമ്മയ്ക്ക് ഇളവു നൽകണമെന്ന് ആവശ്യം
Mail This Article
പത്തനംതിട്ട∙ ആറന്മുളയിൽ വീണാ ജോർജും കോന്നിയിൽ കെ.യു.ജനീഷ്കുമാറും വീണ്ടും മത്സരിക്കുന്നതിന് സിപിഎം ജില്ലാ െസക്രട്ടേറ്റിയറ്റിന്റെ അനുമതി. റാന്നിയിൽ ആറാം തവണയും രാജു ഏബ്രഹാം മത്സരിക്കണമെന്ന നിർദേശം ഉയർന്നെങ്കിലും തീരുമാനമായില്ല.
സീറ്റ് കേരള കോൺഗ്രസ് എമ്മിനു വിട്ടുനൽകേണ്ടെന്നും സെക്രട്ടേറിയറ്റ് തീരുമാനിച്ചു. തിരുവല്ലയിൽ മാത്യു ടി.തോമസും (ജനതാദൾ) അടൂരിൽ ചിറ്റയം ഗോപകുമാറും (സിപിഐ) വീണ്ടും ജനവിധി തേടും.
മേഴ്സിക്കുട്ടിയമ്മയ്ക്ക് ഇളവു നൽകാൻ ആവശ്യം
സിറ്റിങ് എംഎൽഎമാർക്ക് മുഴുവൻ സീറ്റ് നൽകണമെന്ന് സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റ്. കൊല്ലം മണ്ഡലത്തിൽ എം.മുകേഷും ഇരവിപുരത്ത് എം നൗഷാദ് വീണ്ടും ജനവിധി തേടും. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മക്ക് കുണ്ടറ മണ്ഡലത്തിൽ ഇളവ് നൽകണമെന്നും സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടും.
ഇളവ് ലഭിച്ചില്ലെങ്കിൽ ഏരിയാ സെക്രട്ടറി എസ്.എൽ.സജികുമാറിനെയോ യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിനെയോ കുണ്ടറയിൽ സ്ഥാനാർഥിയാക്കും. കൊട്ടാരക്കരയിൽ നിലവിലെ എംഎൽഎ ഐഷാ പോറ്റിക്ക് ഒരവസരംകൂടി നൽകുന്നതിലും എതിർപ്പില്ല. ഐഷാ പോറ്റി മാറിയാൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എൻ. ബാലഗോപാലിനെ മത്സരിപ്പിക്കണമെന്നാണ് ജില്ലാ സെക്രട്ടേറിയേറ്റാലുണ്ടായ ധാരണ.
English Summary: Veena George and Mukesh Contest to Again