ADVERTISEMENT

ചെന്നൈ ∙ അധികാരത്തിലെത്തിയാൽ റേഷൻ കാർഡ് ഉടമകളായ എല്ലാ വീട്ടമ്മമാർക്കും പ്രതിമാസം 1000 രൂപ വീതം നൽകുമെന്നായിരുന്നു ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം. ഇതിന് ഒരു ദിവസം പിന്നിടും മുൻപേ, അധികാരത്തിൽ തുടരാനായാൽ വീട്ടമ്മമാർക്ക് 1500 രൂപ വീതം നൽകുമെന്ന വാഗ്ദാനവുമായി എഐഎഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമി രംഗത്തെത്തി.

പ്രതിവർഷം സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ആറു സിലിണ്ടർ ഗ്യാസും ഇതോടൊപ്പം നൽകുമെന്നും പളനിസ്വാമി പ്രഖ്യാപിച്ചു. അതേസമയം, എഐഎഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികലയുടെ സഹോദരീപുത്രനും അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവുമായ ടി.ടി.വി. ദിനകരനുമായി അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം തിരഞ്ഞെടുപ്പ് സഖ്യത്തിലായി. ധാരണപ്രകാരം വാണിയമ്പാടി, കൃഷ്ണഗിരി, ശങ്കരപുരം എന്നീ മൂന്ന് മണ്ഡലങ്ങളിൽ എഐഎംഐഎം മത്സരിക്കും.

തമിഴ്നാട്ടില്‍ ഡിഎംകെ, അണ്ണാ ഡിഎംകെ സഖ്യങ്ങളുടെ സീറ്റ് വിഭജനം അന്തിമഘട്ടത്തിലെത്തി. ഇരുപാര്‍ട്ടികളും 180ല്‍ അധികം മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ കഴിയുന്ന രീതിയിലാണ് ഘടകകക്ഷികള്‍ക്കു സീറ്റ് നല്‍കിയിരിക്കുന്നത്. എത്ര എംഎല്‍എമാരുണ്ടായാലും ഘടക കക്ഷികള്‍ക്കു സര്‍ക്കാരില്‍ പങ്കാളിത്തമുണ്ടാകില്ലെന്നതും തമിഴ്നാട്ടിലെ പ്രത്യേകതയാണ്. ഡിഎംകെ നേതൃത്വം നല്‍കുന്ന യുപിഎ സഖ്യത്തിലെ സീറ്റ് വിഭജനമാണ് ഏറെ മുന്നോട്ടുപോയത്.

English Summary: Tamil Nadu Assembly Election: Rs 1500 per month for family heads, says Edappadi K Palaniswami

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com