സീറ്റ് നിർണയത്തില്‍ നിലപാട് മാറ്റി; ഡിഎംഡികെ എൻഡിഎ വിട്ടു
Mail This Article
ചെന്നൈ∙ അണ്ണാ ഡിഎംകെ – ബിജെപി സഖ്യത്തിന് തിരിച്ചടിയായി നടൻ വിജയകാന്തിന്റെ ഡിഎംഡികെ സഖ്യം വിട്ടു. സീറ്റു ചർച്ചയിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് അവർ സഖ്യം വിട്ടത്. അടുത്തമാസം തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ഡിഎംഡികെ സഖ്യംവിട്ടത് ബിജെപിയെ ആശങ്കിയിലാക്കിയിരിക്കുകയാണ്.
ആവശ്യപ്പെട്ട സീറ്റ് ലഭിച്ചില്ലെന്ന് വിജയകാന്ത് പറഞ്ഞു. മൂന്നു ഘട്ടമായി ചർച്ച നടന്നു. എങ്കിലും സീറ്റിന്റെ കാര്യത്തിൽ തീരുമാനമായില്ല. മറ്റേതെങ്കിലും മുന്നണിയിൽ ചേരുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. തിരഞ്ഞെടുപ്പിന് മുൻപ് എൻഡിഎ സഖ്യം വിടുന്ന രണ്ടാമത്തെ പാർട്ടിയാണ് ഡിഎംഡികെ.
കഴിഞ്ഞ ആഴ്ച 234 സീറ്റുകളിൽ 20 എണ്ണം ബിജെപിക്കും 23 സീറ്റുകൾ പിഎംകെയ്ക്കും അണ്ണാ ഡിഎംകെ അനുവദിച്ചിരുന്നു. അതേസമയം, ആദ്യം 41 സീറ്റുകൾ ആവശ്യപ്പെട്ട ഡിഎംഡികെ ചർച്ചകൾക്കൊടുവിൽ 23 സീറ്റെന്ന നിലപാടിൽ എത്തിയിരുന്നു. എന്നാല്‍ 15 സീറ്റുകളെ നൽകാൻ കഴിയുള്ളൂവെന്നാണ് അണ്ണാ ഡിഎംകെ അറിയിച്ചിരുന്നത്.
English Summary: Upset Over Seats, Actor Vijayakanth's DMDK Quits AIADMK-BJP Alliance