കുറ്റ്യാടിയിലെ പ്രതിഷേധം ഗൗരവമുള്ളത്; മുൻപ് ഒഞ്ചിയത്തും ചിലർ തകർക്കാൻ ശ്രമിച്ചു: ഇപി
Mail This Article
×
കോഴിക്കോട്∙ കുറ്റ്യാടി മണ്ഡലം കേരള കോൺഗ്രസിനു (എം) നൽകിയതിനെതിരെ സിപിഎം പ്രവർത്തകർ നടത്തിയ പ്രതിഷേധം പാർട്ടി ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജൻ. സാധാരണ നിലയിൽ ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതാണ്. എന്താണ് സംഭവിച്ചതെന്ന് വിശദമായി പരിശോധിച്ച ശേഷം നടപടി സ്വീകരിക്കും. മുൻപ് ഒഞ്ചിയത്തും ചിലർ പാർട്ടിയെ തകർക്കാൻ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
English Summary: EP Jayarajan on Kuttiady CPM protest
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.