ഉമ്മൻ ചാണ്ടിയോ മുരളീധരനോ; നേമത്ത് ആരെത്തും?: തീരുമാനം ഇന്നുണ്ടായേക്കും
Mail This Article
×
ന്യൂഡൽഹി∙ കോൺഗ്രസ് സ്ഥാനാർഥി പട്ടികയ്ക്ക് അംഗീകാരം നൽകാൻ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേർന്നേക്കും. സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കാനാണ് നീക്കം. ഉമ്മൻ ചാണ്ടിയെയോ കെ.മുരളീധരനെയോ നേമത്ത് സ്ഥാനാർഥിയാക്കുന്നതിലും തീരുമാനം ഇന്നറിയാം.
ഹൈക്കമാൻഡ് നിർദേശത്തിൽ ഉമ്മൻ ചാണ്ടി ഇതു വരെ മനസ്സ് തുറന്നിട്ടില്ല. എന്നാൽ വെല്ലുവിളി ഏറ്റെടുക്കാൻ തയാറാണെന്ന് മുരളീധരൻ ഹൈക്കമാൻഡിനെ അറിയിച്ചു. അതേസമയം സ്ക്രീനിങ് കമ്മിറ്റി രൂപം നൽകുന്ന അന്തിമപട്ടികയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയിലേക്കെത്തുമ്പോൾ മാറ്റമുണ്ടായേക്കാം.
എഐസിസി സർവേ ഇക്കാര്യത്തിൽ നിർണായകമാകും.
English Summary: UDF seat-sharing talks on ‘last lap’, to be finalised soon
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.