ADVERTISEMENT

തിരുവനന്തപുരം∙ കെ.മുരളീധരൻ നേമത്ത് ശക്തനായ സ്ഥാനാര്‍ഥിയാണെന്ന് ബിജെപിയുടെ മുതിർന്ന നേതാവും സ്ഥലം എംഎൽഎയുമായ ഒ.രാജഗോപാല്‍. കെ.കരുണാകരന്റെ മകനായ മുരളി രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണം ആരംഭിക്കുന്നതിനു മുൻപ് നേമത്തെ ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ ഒ.രാജഗോപാലിന്റെ വസതിയിലെത്തിയിരുന്നു. അതിനുശേഷം മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു രാജഗോപാലിന്റെ പ്രതികരണം.

നേമത്ത് ശക്തമായ മത്സരം നടക്കുമെന്ന് ഒ.രാജഗോപാല്‍ പറഞ്ഞു. പ്രായമായതിനാൽ ഇത്തവണ നേമത്ത് മത്സരിക്കാനില്ലെന്നു സ്വയം തീരുമാനിച്ചതാണ്. മത്സരത്തിനില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

English Summary : K Muraleedharan is a strong candidate at Nemom, says O Rajagopal

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com