ADVERTISEMENT

വാഷിങ്ടൻ∙ കോവിഡിനെതിരായ യുഎസ് വാക്സീൻ നോവവാക്സ് 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് കമ്പനി നടത്തിയ പഠനം. മിതമായ, ഗുരുതരമായ രോഗത്തിനെതിരെ 100% ഫലപ്രദമാണെന്നും ആകെ രോഗത്തിനെതിരെ 90.4% പ്രതിരോധമുണ്ടെന്നും കമ്പനി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

യുഎസിലെ മേരിലാൻഡ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനി 2021ലെ മൂന്നാം പാദത്തിലേക്ക് അംഗീകാരം തേടി അപേക്ഷ അയയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുഎസിലും മെക്സിക്കോയിലുമായി 119 കേന്ദ്രങ്ങളിൽ നടത്തിയ പഠനത്തിൽ 29,960 പേരിലാണ് പരീക്ഷണം നടത്തിയത്.

അംഗീകാരം ലഭിച്ചാൽ മാസം 100 മില്യൺ ഡോസുകൾ ഉത്പാദിപ്പിക്കാനാകും ശ്രമിക്കുക. ഈ വർഷം അവസാനത്തോടെ 150 മില്യൺ ‍ഡോസുകൾ മാസംതോറും ഉത്പാദിപ്പിക്കാനാവുമെന്നും കമ്പനി പറയുന്നു. 2 – 8 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ വാക്സീൻ സൂക്ഷിക്കാനാകും.

നോവവാക്സ് ഇന്ത്യയിൽ ഉത്പാദിപ്പിക്കാനായി പുണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കേന്ദ്ര സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്.

English Summary: Novavax Covid Vaccine, To Be Made By Serum Institute, Shows 90% Efficacy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com