നാടകകൃത്തും സംവിധായകനുമായ എ.ശാന്തകുമാർ അന്തരിച്ചു

Mail This Article
×
കോഴിക്കോട്∙ മലയാള നാടകകൃത്തും നാടക പ്രവർത്തകനുമായ എ.ശാന്തകുമാർ അന്തരിച്ചു. രക്താർബുദത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2010 ൽ നാടക രചനയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

കൂവാഗം, മരം പെയ്യുന്നു, കർക്കടകം, രാച്ചിയമ്മ (ഉറൂബിന്റെ നോവലിന്റെ രംഗഭാഷ), കറുത്ത വിധവ, ചിരുത ചിലതൊക്കെ മറന്നുപോയി, കുരുടൻ പൂച്ച (കേരള സാഹിത്യ അക്കാദമി പുരസ്കാരം) തുടങ്ങിയവയാണ് പ്രധാന കൃതികൾ. കോഴിക്കോട് പറമ്പിൽ സ്വദേശിയാണ്.
English Summary: A Santha Kumar passed away
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.