ADVERTISEMENT

ന്യൂഡൽഹി∙ നടനും എംപിയുമായി സുരേഷ് ഗോപിയെ നാളികേര വികസന ബോർഡ് അംഗമായി എതിരില്ലാതെ തിരഞ്ഞെടുത്തു. ബോർഡ് ഡയറക്ടർ വി.എസ്.പി.സിങ്ങാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

കർത്തവ്യം ഏറ്റവും ഭംഗിയായി നിർവഹിക്കാൻ പരിശ്രമിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കേരം സംരക്ഷിക്കാന്‍ കേരളത്തില്‍നിന്ന് ഒരു തെങ്ങുറപ്പ് എന്ന തലക്കെട്ടിലാണ് സുരേഷ് ഗോപി നിയമനവിവരം സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.

സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങളറിയിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, കേരളത്തിലെ നാളികേര കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അദ്ദേഹത്തിന്റെ നിയോഗം ഉപകാരപ്പെടുമെന്ന് സമൂഹമാധ്യമത്തിൽ കുറിച്ചു.

English Summary: Suresh Gopi elected as coconut development board member

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com