ADVERTISEMENT

തിരുവനന്തപുരം∙ സിപിഎം ദേശീയപതാകയെ അപമാനിച്ചെന്ന് ആരോപണം. 75–ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എകെജി സെന്‍ററില്‍ ദേശീയ പതാക ഉയര്‍ത്തിയത് സിപിഎം പതാകയോടു ചേര്‍ന്നാണ്. ഫ്ലാഗ് കോഡ് ലംഘിച്ചതിന് സിപിഎമ്മിനെതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥന്‍ ആവശ്യപ്പെട്ടു.

cpm-national-flag

ദേശീയപതാകയ്ക്കൊപ്പം മറ്റൊരു കൊടിയും ഉണ്ടാകരുതെന്നാണ് നിയമം. ഇതു സിപിഎം ലംഘിച്ചെന്നും ശബരീനാഥൻ ആരോപിച്ചു. എന്നാൽ, പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്ന് സിപിഎം നേതാക്കൾ പ്രതികരിച്ചു.

1947ലെ ആദ്യ സ്വാതന്ത്രദിനത്തില്‍ പതാക ഉയര്‍ത്തിയതിന് ശേഷം ഇതാദ്യമാണ് സിപിഎം ഓഫിസുകളില്‍ ദേശീയപതാക ഉയര്‍ത്തുന്നത്. തിരുവനന്തപുരത്ത് എകെജി സെന്ററിന് മുന്നില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനാണ് പതാക ഉയര്‍ത്തിയത്.

English Summary: KS Sabarinadhan Alleged CPM insulted national flag

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com