വർഗീയ പ്രസ്താവന നടത്തി; എ.പി.അബ്ദുല്ലക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി
Mail This Article
×
കോഴിക്കോട്∙ മതസമൂഹങ്ങൾക്ക് ഇടയിൽ ശത്രുത സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ വർഗീയ പ്രസ്താവന നടത്തിയെന്നാരോപിച്ചു ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടിക്കെതിരെ ഡിജിപിക്ക് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ പരാതി നൽകി.
വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ ആദ്യ താലിബാൻ നേതാവാണെന്ന അബ്ദുല്ലക്കുട്ടിയുടെ പ്രസ്താവനയ്ക്കെതിരെയാണ് പരാതി. വ്യാജവും വസ്തുതാ വിരുദ്ധവുമായ പ്രസ്താവനകളിലൂടെ വിവിധ മതസമൂഹങ്ങൾക്ക് ഇടയിൽ ശത്രുതയും സ്പർധയും പടർത്തി കലാപത്തിനുള്ള ശ്രമമാണെന്നും പരാതിയിൽ ആരോപിക്കുന്നു.
English Summary: Complaint against AP Abdullakutty
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.