ADVERTISEMENT

കൊച്ചി ∙ മുൻ മന്ത്രി കെ.ടി. ജലീൽ എംഎൽഎ കൊച്ചിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഓഫിസിൽ. മുസ്‍ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരെ ഉയർത്തിയ ആരോപണത്തിൽ തെളിവു നൽകുന്നതിനാണ് എത്തിയിരിക്കുന്നത് എന്നാണു വിവരം.

എആർ നഗർ സഹകരണ ബാങ്കിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കൽ നടത്തിയിട്ടുണ്ടെന്നും ജലീൽ ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ചു വിവിധ കേന്ദ്ര ഏജൻസികൾക്ക് പരാതിയും നൽകിയിരുന്നു. ഇതിന്റെ തെളിവുകൾ ഹാജരാക്കാൻ ഇഡി ആവശ്യപ്പെട്ടതനുസരിച്ചാണ് ജലീൽ എത്തിയത്.

രാവിലെ പത്തരയോടെ, എംഎൽഎയുടെ ബോർഡ് വച്ച കാറിലാണ് ജലീൽ ഇഡി ഓഫിസിലെത്തിയത്. ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട പത്തു കോടി രൂപയുടെ കള്ളപ്പണ ഇടപാട് ആരോപണത്തിൽ ഇഡി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കുഞ്ഞാലിക്കുട്ടിക്ക് ബാങ്കിൽ 300 കോടി രൂപയുടെ കള്ളപ്പണം ഉണ്ടെന്നു ജലീൽ ആരോപിച്ചത്. ബാങ്ക് സെക്രട്ടറിക്കെതിരെയും ജലീൽ ആരോപണം ഉയർത്തിയിരുന്നു.

English Summary: K.T. Jaleel MLA appears at ED office Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com