ADVERTISEMENT

ന്യൂഡല്‍ഹി ∙ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ നിലവിലുള്ള സ്ഥിതിഗതികളില്‍ ഏകപക്ഷീയമായി മാറ്റംവരുത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ഇന്ത്യന്‍ സൈന്യം ശക്തമായി ചെറുക്കുമെന്ന് സൈനിക മേധാവി ജനറല്‍ എം.എം.നരവനെ. സമാധാനത്തിനുള്ള ഇന്ത്യയുടെ ആഗ്രഹം സ്വന്തം കരുത്തില്‍നിന്നാണെന്നും മറ്റുവിധത്തില്‍ തെറ്റിദ്ധരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 

അതിര്‍ത്തിയില്‍ ചൈനയുമായുണ്ടായ സംഘര്‍ഷം ചൂണ്ടിക്കാട്ടിയാണ് ആര്‍മി ദിനത്തലേന്ന് ജനറല്‍ എം.എം.നരവനെയുടെ മുന്നറിയിപ്പ്. അഭിപ്രായ ഭിന്നതകളും തര്‍ക്കങ്ങളും വ്യവസ്ഥാപിതമായ മാനദണ്ഡങ്ങള്‍ പാലിച്ച് തുല്യസുരക്ഷിതത്വം ഉറപ്പാക്കുന്ന തരത്തില്‍ പരിഹരിക്കണം. അതിര്‍ത്തിയില്‍ ഏതെങ്കിലും തരത്തില്‍ ഏകപക്ഷീയമായ നീക്കങ്ങളുണ്ടായാല്‍ ഇന്ത്യന്‍ സൈന്യം ശക്തമായി പ്രതികരിക്കും.

അതിര്‍ത്തി മേഖലകളില്‍ കൂടുതല്‍ സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തി. മറ്റു രാജ്യങ്ങളുടെ പിന്തുണയോടെ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ജാഗ്രതയും അതിര്‍ത്തിയില്‍ പുലര്‍ത്തുന്നുണ്ട്. തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രത്തില്‍ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവും സന്നദ്ധതയും ഇതിനകം പ്രകടമാക്കിയിട്ടുള്ളതാണെന്നും നരവനെ പറഞ്ഞു.

2020 മേയ് അഞ്ചിന് പാംഗോങ് തടാകക്കരയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായശേഷം പ്രശ്‌നപരിഹാരത്തിനായി ഇരുരാജ്യങ്ങളും 14 വട്ടം സൈനിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. നിലവില്‍ ഇന്ത്യ-ചൈന യഥാര്‍ഥ നിയന്ത്രണ രേഖയില്‍ അറുപതിനായിരത്തോളം സൈനികരാണ് ഇരുവിഭാഗത്തുമുള്ളത്.

English Summary: On Army Day Eve, General Naravane's Warning Appears Aimed At China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com