ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില വഷളായി; ഡൽഹി എയിംസിലേക്ക് മാറ്റും
Mail This Article
റാഞ്ചി∙ ആരോഗ്യനില വഷളായതിനെ തുടർന്ന് ബിഹാര്‍ മുൻ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവുമായ ലാലു പ്രസാദ് യാദവിനെ റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (റിംസ്) നിന്ന് ഡൽഹി എയിംസിലേക്ക് മാറ്റും. ഹൃദയത്തിലും വൃക്കയിലും പ്രശ്‌നങ്ങളുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് എയിംസിലേക്കു മാറ്റുന്നത്.
എയിംസിലേക്കു മാറ്റുന്ന തീയതി സംബന്ധിച്ചു ജയിൽ ഉദ്യോഗസ്ഥർ തീരുമാനമെടുക്കുമെന്ന് റിംസ് ഡയറക്ടർ കാമേശ്വര്‍ പ്രസാദ് പറഞ്ഞു. കാലിത്തീറ്റ കുംഭകോണക്കേസുമായി ബന്ധപ്പെട്ട് ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷയിൽ ഏപ്രിൽ ഒന്നിന് വാദം കേൾക്കാനിരിക്കെയാണ് ആരോഗ്യനില വഷളായത്.
കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാമത്തെ കേസിൽ സിബിഐ പ്രത്യേക കോടതി അഞ്ചു വർഷം തടവു ശിക്ഷ വിധിച്ചതിനെ തുടർന്ന് ലാലുവിനെ വീണ്ടും ജയിലിലാക്കിയിരുന്നു. പിന്നീടു ചികിത്സാ സൗകര്യാർഥം ജയിലിൽനിന്നു റിംസിലേക്കു മാറ്റി.
English Summary: Lalu Prasad Yadav's Health Worsens, Being Shifted To Delhi AIIMS