‘ബിജെപിക്കെതിരെ മതനിരപേക്ഷ കക്ഷികൾ ഒന്നിക്കണം; കോൺഗ്രസിന്റെ നിലപാടെന്ത്?’
Mail This Article
കണ്ണൂർ∙ ബിജെപിക്കെതിരെ എല്ലാ മതനിരപേക്ഷ കക്ഷികളും ഒന്നിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസിന്റെ സമാപന സമ്മേളനത്തിലാണ് ബിജെപിക്കെതിരെ ഒന്നിക്കാൻ മതനിരപേക്ഷ കക്ഷികളോട് യച്ചൂരി ആഹ്വാനം ചെയ്തത്.
സന്ദര്‍ഭത്തിനൊത്ത് ഉയരാന്‍ മതനിരപേക്ഷ പാര്‍ട്ടികള്‍ ശ്രമിക്കണം. ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. വർഗീയ ശക്തികളിൽനിന്നു രാജ്യത്തെ രക്ഷിക്കുമെന്ന ഇച്ഛാശക്തിയുടെ സമ്മേളനമാണിതെന്നും യച്ചൂരി പറഞ്ഞു.
‘പാർട്ടി ഏകകണ്ഠമായാണ് തീരുമാനങ്ങളെടുത്തത്. ഫാഷിസത്തെ തോൽപിക്കാൻ ചെങ്കൊടിക്ക് കഴിയുമെന്ന് നരേന്ദ്രമോദിക്ക് അറിയാം. പാർട്ടിയുടെ സംഘടനാ ശേഷി വർധിപ്പിക്കാനുള്ള തീരുമാനങ്ങൾ പാർട്ടി കോൺഗ്രസിലുണ്ടായി. പാർട്ടി കോൺഗ്രസ് സെമിനാറിൽ കോൺഗ്രസ് പങ്കെടുത്തില്ല.
എന്നിട്ട് സെമിനാറിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്നു. കേരളത്തിലെ ജനകീയ ബദലിനെ ദേശീയ തലത്തിൽ പാർട്ടി ഉയർത്തിക്കാട്ടും. കേരള മാതൃക രാജ്യമാകെ പ്രചരിപ്പിക്കും.’ – യച്ചൂരി പൊതുസമ്മേളനത്തിൽ പറഞ്ഞു.
English Summary: Sitaram Yechury calls for secular front to isolate, defeat BJP