ADVERTISEMENT

കണ്ണൂർ ∙ കെ.വി.തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത് തെറ്റെന്ന് കെ.മുരളീധരന്‍ എംപി. അദ്ദേഹം നടത്തിയത് ഗുരുതര അച്ചടക്ക ലംഘനമാണ്. നടപടി ഉണ്ടാകും. ഇല്ലെങ്കില്‍ അത് ശശി തരൂരിനോടുള്ള അനീതിയാകുമെന്നും മുരളി പറ‍ഞ്ഞു.

‘കെ.വി.തോമസ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുക മാത്രമല്ല, മാർക്സിസ്റ്റുകാർ പോലും ഏകാധിപതിയായി കാണുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി. അത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്. രാഹുൽ ഗാന്ധിയുടെ ലോക്സഭാ പ്രസംഗത്തെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സംസാരിച്ചത്.

രാഹുൽഗാന്ധിയെ ഹിന്ദു വര്‍ഗീയവാദിയെന്ന് വിളിച്ചയാളാണ് സെമിനാർ ഉദ്ഘാടനം ചെയ്തത്. അധ്യക്ഷനും ഒട്ടും മോശമല്ലാത്ത രീതിയിൽ രാഹുൽഗാന്ധിയെ അധിക്ഷേപിച്ചയാളാണ്. ഈ രണ്ട് വെട്ടുപോത്തുകളോടു കോൺഗ്രസ് സംസ്കാരം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.’– മുരളീധരൻ പറഞ്ഞു.

English Summary: Will take action against K.V Thomas: K. Muraleedharan.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com