ADVERTISEMENT

തിരുവനന്തപുരം∙ തനിക്കെതിരായ അശ്ലീല സൈബർ ആക്രമണം അവസാനിപ്പിക്കണമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസിനോട് യൂത്ത് കോൺഗ്രസ് നേതാവ് വീണാ എസ്.നായർ. ‘എന്റെയും പേര് വീണയാണ്.. എന്റെയും മാംസം പച്ചയാണ്. ഡിവൈഎഫ്ഐ നടത്തുന്ന അശ്ലീല സൈബർ ആക്രമണം അവസാനിപ്പിക്കുക.’ എന്നാണ് റിയാസിനെ ടാഗ് ചെയ്ത് വീണ ഫെയ്സ്ബുക്കിൽ കുറിച്ചത്.

കെപിസിസി ആസ്ഥാനം ആക്രമിച്ചതിൽ പ്രതിഷേധിച്ച് സിപിഎം പതാക കത്തിച്ചതിന് പിന്നാലെയാണ് വീണാ എസ്.നായര്‍ക്കെതിരെ വ്യാപക സൈബര്‍ ആക്രമണം ഉണ്ടായത്.

കഴിഞ്ഞ ദിവസം, വിവാഹവാർഷിക ദിനത്തിൽ ‘നിലവിട്ട അസംബന്ധ പ്രചാരണങ്ങള്‍ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോള്‍ അനുഭവിക്കുന്ന വേദനയെ വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയ്യപ്പെട്ടവള്‍' എന്ന് തന്റെ ഭാര്യ വീണാ വിജയനെക്കുറിച്ച് മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. ഇതു സൂചിപ്പിച്ചുകൊണ്ടാണ് വീണാ നായരുടെ അഭ്യർഥന.

English Summary: Congress leader Veena S Nair On left cyber attack, Questions towards PA Muhammad Riyas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com