ADVERTISEMENT

ദാവോസ്∙ രാജ്യത്തെ ആകെ സമ്പത്തിന്റെ 40 ശതമാനത്തിലധികം കൈവശം വച്ചിരിക്കുന്നത് അതിസമ്പന്നരായ 1 ശതമാനം പേരെന്ന് റിപ്പോർട്ട്. ജനസംഖ്യയുടെ പകുതിയിൽ താഴെ ആളുകൾ ഒരുമിച്ച് സമ്പത്തിന്റെ 3 ശതമാനം മാത്രമാണ് പങ്കിടുന്നതെന്നും ചാരിറ്റബിൾ ഓർഗനൈസേഷനായ ഓക്സ്ഫാം ഇന്റർനാഷനലിന്റെ റിപ്പോർട്ടിൽ പറയുന്നു. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വാർഷിക യോഗത്തിലാണ് ഓക്‌സ്ഫാം ഇന്റർനാഷനൽ ‘സർവൈവൽ ഓഫ് ദ റിച്ചസ്റ്റ്’ എന്ന റിപ്പോർട്ടിലെ വിവരങ്ങൾ വെളിപ്പെടുത്തിയത്.

ഇന്ത്യയിലെ ശതകോടീശ്വരന്മാർക്ക് അവരുടെ മുഴുവൻ സ്വത്തിനും 2 ശതമാനം നികുതി ചുമത്തിയാൽ, അടുത്ത മൂന്ന് വർഷത്തേക്ക് രാജ്യത്തെ പോഷകാഹാരക്കുറവുള്ളവർക്കായി 40,423 കോടി രൂപ സമാഹരിക്കാനാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. 100 ഇന്ത്യൻ ശതകോടീശ്വരന്മാർക്ക് 2.5 ശതമാനം നികുതി ചുമത്തുകയോ അല്ലെങ്കിൽ 10 ഇന്ത്യൻ ശതകോടീശ്വരന്മാർക്ക് 5 ശതമാനം നികുതി ചുമത്തുകയോ ചെയ്യുന്നതിലൂടെ മുഴുവൻ കുട്ടികൾക്കും വിദ്യാഭ്യാസം ഉറപ്പാക്കാനാകും. രാജ്യത്തെ 10 ശതകോടീശ്വരന്മാർക്ക് ഒറ്റത്തവണ 5 ശതമാനം നികുതി ചുമത്തിയാൽ 2022-23 വർഷത്തേക്ക് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ആയുഷ് മന്ത്രാലയവും വകയിരുത്തിയ ഫണ്ടിന്റെ 1.5 മടങ്ങ് കൂടുതൽ ലഭിക്കും.

2021-22ൽ, ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) ആകെ 14.83 ലക്ഷം കോടി രൂപയുടെ ഏകദേശം 64 ശതമാനവും താഴെത്തട്ടിലെ 50 ശതമാനം ജനസംഖ്യയിൽ നിന്നാണ്. ജിഎസ്ടിയുടെ 3 ശതമാനം മാത്രമാണ് 10 ശതമാനം സമ്പന്നരിൽനിന്നുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡ് ആരംഭിച്ച 2022 നവംബർ മുതൽ, ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സ്വത്ത് 121 ശതമാനം വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ മൊത്തം ശതകോടീശ്വരന്മാരുടെ എണ്ണം 2020-ൽ 102 ആയിരുന്നത് 2022-ൽ 166 ആയി ഉയർന്നു. ലിംഗ അസമത്വത്തെക്കുറിച്ച് പറയുമ്പോള്‍, ഒരു പുരുഷ തൊഴിലാളിക്ക് ഒരു രൂപ ലഭിക്കുമ്പോൾ സ്ത്രീ തൊഴിലാളിക്ക് 63 പൈസ മാത്രമാണ് ലഭിക്കുന്നത്. 

English Summary: India's Richest 1% Own More Than 40% Of Country's Total Wealth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com