ADVERTISEMENT

തിരുവനന്തപുരം∙ കാഴ്ചക്കാരെ അമ്പരപ്പിച്ച് തിരുവനന്തപുരം ശംഖുമുഖത്ത് വ്യോമസേനയുടെ അഭ്യാസ പ്രകടനം. 8 വർഷങ്ങൾക്കു ശേഷം ശംഖുമുഖത്ത് അരങ്ങേറിയ ഷോ കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ടീമംഗം എറണാകുളം സ്വദേശി സ്ക്വാഡ്രൻ ലീഡർ അലൻ ജോർജ് മലയാളികളുടെ അഭിമാനമുയർത്തി. കൃത്യം 9.05 നാണ് സൂര്യകിരൺ ടീമിന്റെ 9 വിമാനങ്ങൾ ആകാശത്തേക്കു പറന്നു പൊങ്ങിയത്.

Read Also: ബാഗ് മുകളിൽ വയ്ക്കാൻ സഹായംതേടി; അർബുദബാധിതയെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു

8 വർഷത്തിനു ശേഷമാണ് തലസ്ഥാനത്ത് ഇത്തരമൊരു അഭ്യാസ പ്രകടനം നടന്നത്. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 250 പേർക്ക് ഇരിക്കാവുന്ന വിഐപി പവിലിയനും 1000 പേർക്ക് ഇരിക്കാവുന്ന മറ്റൊരു പവിലിയനുമാണ് ശംഖുമുഖം ബീച്ചിൽ ഒരുക്കിയത്. സൂര്യകിരൺ ടീമിന്റെ 600–ാമത് പ്രകടനമായിരുന്നു അത്. മിന്നൽവേഗത്തിൽ താഴ്ന്നും പൊങ്ങിയും പൈലറ്റുമാർ വിസ്മയം തീർത്തു.

English Summary: Indian air force Surya Kiran stunt show in Shangumugham beach, Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com