ADVERTISEMENT

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനിലെ എംബസ്സിയിലെ കോൺസുലർ സെക്‌ഷൻ അടച്ചുപൂട്ടി ചൈന. സാങ്കേതിക കാരണങ്ങൾ കാരണമാണ് എംബസി പൂട്ടിയതെന്നാണ് വിശദീകരണം. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാക്കിസ്ഥാനിലെ സുരക്ഷാ സ്ഥിതിഗതികൾ മോശമാകുന്ന സാഹചര്യത്തിൽ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പു നൽകി ദിവസങ്ങൾക്കകമാണ് എംബസ്സിയിലെ ഒരു വകുപ്പ് അടച്ചുപൂട്ടുന്നത്. ചൈനയിലേക്കും തിരിച്ചുമുള്ള പഠന, വിനോദ, വ്യാപാര യാത്രകൾ, വീസ അനുവദിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് എംബസ്സികളിലെ കോൺസുലർ സെക്‌ഷനിൽ ചെയ്യുന്നത്.

അതേസമയം, വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അറിയിപ്പിൽ എന്താണ് ‘സാങ്കേതിക പ്രശ്നമെന്ന്’ വ്യക്തമാക്കിയിട്ടില്ല. എത്രനാൾ അടച്ചിടുമെന്നും അറിയിച്ചിട്ടില്ല. ‘‘സാങ്കേതിക പ്രശ്നങ്ങൾ കാരണം ഇസ്‌ലാമാബാദിലെ ചൈനീസ് എംബസ്സിയുടെ കോൺസുലർ സെക്‌ഷൻ 2023 ഫെബ്രുവരി 13 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി അടച്ചുപൂട്ടിയിരിക്കുകയാണ്’’ – അറിയിപ്പിൽ പറയുന്നു.

പാക്ക് താലിബാന്റെ ആസൂത്രണത്തിൽ പാക്കിസ്ഥാനിൽ ഭീകരാക്രമണങ്ങൾ വർധിച്ചുവരികയാണ്. സർക്കാരുമായി ഒരു ഒത്തുതീർപ്പിനും പാക്ക് താലിബാൻ തയാറാകുന്നില്ല. മാത്രമല്ല, ചൈനയുടെ അഭിമാന പദ്ധതിയായ ചൈന – പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി(സിപിഇസി)ക്കുവേണ്ടി പ്രവർത്തിക്കുന്ന ചൈനീസ് പൗരന്മാരെയും വിവിധ ഭീകരസംഘടനകൾ ലക്ഷ്യമിടുന്നു. കഴിഞ്ഞ ഏപ്രിലിൽ കറാച്ചിയിൽ മൂന്ന് ചൈനീസ് അധ്യാപകരെ വനിതാ ചാവേർ കൊലപ്പെടുത്തിയിരുന്നു.

Read also: ‘നടപ്പാക്കിയവര്‍ക്ക് പട്ടിണിയും പിണ്ഡംവയ്ക്കലും’: ഡിവൈഎഫ്ഐക്ക് എതിരെ ആകാശ് തില്ലങ്കേരി

ചൈനയെയും പാക്കിസ്ഥാനെയും ബന്ധപ്പെടുത്തി അറേബ്യൻ കടലിലേക്ക് റോഡ്, റെയിൽവേ, പൈപ്പ്‌ലൈനുകൾ, തുറമുഖങ്ങൾ എന്നിവ നിർമിക്കുന്ന 65 ബില്യൺ യുഎസ് ഡോളർ പദ്ധതിയാണ് സിപിഇസി. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇൻഫ്രാസ്ട്രക്ചർ ഇനീഷ്യേറ്റീവ് (ബിആർഐ) പാക്കിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയെ വിപുലപ്പെടുത്തുകയും ആധുനീകരിക്കുകയും ചെയ്യുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. ‌

Read also: ലൈഫില്‍ സിബിഐ വന്നപ്പോള്‍ സര്‍ക്കാര്‍ വിജിലന്‍സിനെ ഇറക്കി; എങ്ങുമെത്താതെ അന്വേഷണം

English Summary: China Temporarily Shuts Down Consular Office In Pakistan. Here's Why

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com