കോഴിക്കോട്ടെ ആശുപത്രികളിൽ തിങ്കളാഴ്ച ഡോക്ടർമാരുടെ സമരം

Mail This Article
കോഴിക്കോട്∙ ചികിത്സ വൈകിയെന്ന് ആരോപിച്ച് ഡോക്ടറെ മര്‍ദിച്ച സംഭവത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലും തിങ്കളാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഡോക്ടർമാർ സമരം പ്രഖ്യാപിച്ചു. അത്യാഹിത വിഭാഗം മാത്രമേ പ്രവർത്തിക്കൂ എന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ഭാരവാഹികൾ അറിയിച്ചു.
സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരോടും സമരത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രി സംരക്ഷണ നിയമത്തിൽ ഭേദഗതി ഈ നിയമസഭാ കാലയളവിൽ പാസാക്കണം. സ്ഥിരമായി ഡോക്ടർമാരും ആശുപത്രികളും ആക്രമിക്കപ്പെടുന്നു. ഒരു വർഷം 80 കേസുകൾ വരെ സംഭവിക്കുന്നുവെന്നും ഐഎംഎ വ്യക്തമാക്കി.
സംഭവത്തെ അപലപിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം ഒരുതരത്തിലും അംഗീകരിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. സ്വകാര്യ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനായ പി.കെ.അശോകനാണ് മർദനമേറ്റത്. സംഭവത്തില്‍ ആറു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
English Summary: Kozhikode doctor assault: IMA declared Strike for tomorrow