പവര്‍കട്ട് വേണ്ടിവരില്ല; വൈദ്യുതി ഉപയോഗം പരമാവധി നിയന്ത്രിക്കണം: വൈദ്യുതമന്ത്രി

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്ത് പവര്‍കട്ട് വേണ്ടിവരില്ലെന്ന് വൈദ്യുതമന്ത്രി കെ.കൃഷ്ണന്‍കുട്ടി. പീക്ക് സമയത്ത് ജനങ്ങള്‍ വൈദ്യുതി ഉപയോഗം പരമാവധി സ്വയം നിയന്ത്രിക്കണം. വൈദ്യുതി ബോര്‍ഡിന്റെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെട്ട പദ്ധതികളില്‍ വീഴ്ചയുണ്ടെങ്കില്‍ പരിശോധിക്കാന്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടു, കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘എല്ലാവരും വൈദ്യുതി നിയന്ത്രിച്ചാൽ നല്ലതാണ്. അല്ലെങ്കിൽ കൂടുതൽ വിലയ്ക്ക് നമുക്ക് വാങ്ങേണ്ടി വരും. രാത്രിയിൽ നാല് ലൈറ്റിൽ ഒരെണ്ണം ഓഫാക്കിയാൽ തന്നെ വൈദ്യുതി ലാഭിക്കാനാകും. സ്വയം നിയന്ത്രണം കൊണ്ടുവരണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്.’– കൃഷ്ണൻകുട്ടി പറഞ്ഞു.
English Summary: K Krishnankutty on electricity usage