ADVERTISEMENT

ന്യൂഡൽഹി∙ മദ്യനയ അഴിമതിക്കേസിൽ സിബിഐ നാളെ ചോദ്യം ചെയ്യാനിരിക്കെ ഡൽഹി മുഖ്യമന്ത്രിയും എഎപി കൺവീനറുമായ അരവിന്ദ് കേജ്‍രിവാളുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഫോണിൽ സംസാരിച്ചു. ആദ്യമായാണ് കോൺഗ്രസ് അധ്യക്ഷനും എഎപി കൺവീനറും ഇത്തരത്തിലൊരു സംഭാഷണം നടത്തുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പിനായുള്ള പ്രതിപക്ഷ ഐക്യ നീക്കങ്ങൾ സംബന്ധിച്ചും ഇരുവരും ചർച്ച നടത്തി. കഴിഞ്ഞ ദിവസം പ്രതിപക്ഷ ഐക്യ നീക്കങ്ങൾക്കായി ഖർഗെയുടെയും രാഹുൽ ഗാന്ധിയുടെയും ക്ഷണപ്രകാരം ഡൽഹിയിലെത്തിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കേജ്‍രിവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഖർഗെ കേജ്‍രിവാളിനെ നേരിട്ട് വിളിച്ച് സംസാരിച്ചത്.

English Summary: Kharge calls Kejriwal after CBI summons

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com