ADVERTISEMENT

ബെംഗളൂരു∙ കർണാടകയിൽ ബജ്‌റങ് ദൾ നിരോധിക്കുമെന്ന കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കെതിരെ പഞ്ചാബ് കോടതിയുടെ സമൻസ്. ഹിന്ദു സുരക്ഷാ പരിഷത്ത് സ്ഥാപകൻ ഹിതേഷ് ഭരധ്വാജ് നൽകിയ 100 കോടി മാനനഷ്ട കേസിലാണ് പഞ്ചാബ് സംഗ്രൂർ കോടതി ഖർഗെയ്ക്ക് സമൻസ് അയച്ചത്.

പോപ്പുലർ ഫ്രണ്ട് പോലെയാണ് ബജ്റങ് ദൾ എന്നും അതുകൊണ്ട് ബജ്റങ് ദൾ നിരോധിക്കുമെന്നാണ് കോൺഗ്രസ് പ്രകടന പത്രികയിൽ വ്യക്തമാക്കിയത്. എന്നാൽ ഇതിനെതിരെ കടുത്ത പ്രതിഷേധം ഉണ്ടാവുകയും ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കുകയും ചെയ്തു. ഹനുമാൻ ഭക്തരെ കോൺഗ്രസ് അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് റാലികളിൽ ആഞ്ഞടിച്ചു. എന്നാൽ ഈ സന്ദർഭത്തിൽ ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസിന് നിർണായകമാവുകയായിരുന്നു.

English Summary: Congress president Mallikarjun Kharge summoned by Punjab court over party's poll promise to ban Bajrang Dal in Karnataka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com