കെ.വി. വിശ്വനാഥൻ സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

Mail This Article
ന്യൂഡൽഹി∙ മുതിർന്ന അഭിഭാഷകനും മലയാളിയുമായ കെ.വി. വിശ്വനാഥൻ സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. സുപ്രീംകോടതി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുത്തു. ആന്ധ്ര ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയും സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുവരെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തത്. റെക്കോര്‍ഡ് വേഗത്തില്‍ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. 2031 മേയ് വരെ കാലാവധിയുള്ള ജസ്റ്റിസ് കെ.വി വിശ്വനാഥന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിട്ടായിരിക്കും വിരമിക്കുക.
പാലക്കാട് കല്‍പ്പാത്തി സ്വദേശിയായ ജസ‌്റ്റിസ് വിശ്വനാഥൻ 1988 മുതലാണ് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്. 2013ൽ രണ്ടാം യുപിഎ സർക്കാരിൽ അഡീഷണൽ സോളിസിറ്റർ ജനറൽ ആയി പ്രവർത്തിച്ചിട്ടുണ്ട്.
English Summary: KV Viswanathan sworn in as Justice