മുഖ്യമന്ത്രിയുടേത് രാഷ്ട്രീയ തീർഥയാത്ര; ധൂർത്തടിക്കുന്നത് ജനങ്ങളുടെ പണം: വിമർശിച്ച് ഗവർണർ
Mail This Article
×
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ക്യൂബ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്ട്രീയ തീര്‍ഥയാത്രയാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സിഗരറ്റ് ഉൽപാദന രാജ്യവുമായാണ് ആരോഗ്യ സഹകരണത്തിന് ശ്രമിക്കുന്നത്. ജനങ്ങളുടെ പണമാണ് ഇതുവഴി ധൂര്‍ത്തടിക്കുന്നതെന്നും ഗവർണർ വ്യക്തമാക്കി.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞ രീതിയിലാണെന്നും ഗവര്‍ണർ വിമർശിച്ചു. കുട്ടികളുടെ ഭാവി വച്ചാണ് കളിക്കുന്നതെന്നും ഗവർണർ പറഞ്ഞു. മിക്ക സര്‍വകലാശാലകൾക്കും സ്ഥിര വൈസ്ചാൻസലർമാരില്ലെന്നും അദ്ദേഹം പറഞ്ഞു.
English Summary: Governor Criticise CM's Cuba Visit
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.