ഐഎഎസ് തലത്തില്‍ അഴിച്ചുപണി; ബിശ്വനാഥ് സിന്‍ഹ ആഭ്യന്തര, വിജിലന്‍സ് സെക്രട്ടറി

Mail This Article
തിരുവനന്തപുരം∙ ഐഎഎസ് തലത്തില്‍ വൻ അഴിച്ചുപണി. ബിശ്വനാഥ് സിന്‍ഹ ആഭ്യന്തര–വിജിലൻസ് വകുപ്പിന്‍റെ ചുമതലയിലേക്ക് വരും. ഡോ.വി.വേണു ചീഫ് സെക്രട്ടറിയാകുന്ന ഒഴിവിലാണ് നിയമനം. കേന്ദ്ര ഡപ്യുട്ടേഷന്‍ കഴിഞ്ഞ് വരുന്ന രബീന്ദ്രകുമാര്‍ അഗര്‍വാള്‍ ധനവകുപ്പിന്‍റെ ചുമതലയേല്‍ക്കും.
മുഹമ്മദ് ഹനീഷിന് മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‍റെ ചുമതല അധികമായി നല്‍കി. വനിതാ ശിശുക്ഷേമ വകുപ്പിന്‍റെ ചുമതല ശര്‍മിള മേരി ജോസഫിനാണ്. കെ.ബിജുവിന് ടൂറിസം സെക്രട്ടറിയുടെ അധിക ചുമതലയുണ്ടാകും. എ. കൗശിഗനാണ് പുതിയ ലാന്‍ഡ് റവന്യു കമ്മിഷണര്‍. ദുരന്തനിവാരണത്തിന്‍റെ ചുമതലയും ഉണ്ടാകും. കെഎസ്ടിപി ഡയറക്ടറായി പ്രേംകൃഷ്ണനെ നിയമിച്ചു.
English Summary: Biswanath Sinha appointed as new home secretary