കായംകുളത്ത് 2 ഗ്രാം എംഡിഎംഎയുമായി ഗുണ്ടകള്‍ പിടിയില്‍

Mail This Article
കായംകുളം∙ രണ്ടു ഗ്രാം എംഡിഎംഎയുമായി ഗുണ്ടകളെ പൊലീസ് പിടികൂടി. കരുനാഗപ്പള്ളി ആലപ്പാട് സ്വദേശി കിരൺ (28), ചവറ സ്വദേശി പ്രവീൺ (അയ്യപ്പൻ–22) എന്നിവരാണ് കായംകുളം പൊലീസിന്റെ പിടിയിലായത്. പ്രയാർ ഇടയനമ്പലം ഭാഗത്തു നിന്നിവരെ കായംകുളം പൊലീസ് പിടികൂടുകയായിരുന്നു.
ഓച്ചിറ, പാറശാല റെയിൽവേ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായി നിരവധി കേസുകളിൽ പ്രതിയാണ് കിരൺ. ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയാണ് പ്രവീൺ. ഇരുവരും കാപ്പ നിയമപ്രകാരം നടപടി നേരിടുന്നവരാണ്. കായംകുളം ഡിവൈഎസ്പി. അജയ്നാഥിന്റെ നിർദ്ദേശപ്രകാരം കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ മേൽനോട്ടത്തിൽ എസ്ഐ ഓസ്റ്റിൻ ജി. ഡെന്നിസൺ, പൊലീസ് ഉദ്യോഗസ്ഥരായ ഹരി, മനോജ്, അനീഷ്, ബിനു, ശ്രീരാജ്, ഷാൻ, ഹാരിസ്, അനു, അഖിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
English Summary: Two criminals arrested with MDMA