ADVERTISEMENT

കോഴിക്കോട്∙ രാജ്യത്തെ വിഭജിക്കാൻ തീരുമാനിച്ചവരെല്ലാം ഇന്നും ഒരുമിച്ചു നീങ്ങുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. ബിജെപി ദേശീയ തലത്തിൽ ഓഗസ്റ്റ് 14 വിഭജന ഭീകര സ്മൃതിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിഭജനത്തിന്റെ ഒന്നാം പ്രതി ലീഗാണെങ്കിൽ രണ്ടും മൂന്നും പ്രതികൾ ലീഗിനെ പിന്തുണച്ച സിപിഎമ്മും ഇത് അംഗീകരിച്ച കോൺഗ്രസുമാണെന്നും രമേശ് പറഞ്ഞു. റജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികൾ പോലും രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങളെ പിന്തുണക്കുന്നത് ചരിത്രത്തിൽനിന്നു പാഠമുൾക്കൊളളാത്തതുകൊണ്ടാണെന്നും എം.ടി.രമേശ് പറഞ്ഞു. ജില്ലാപ്രസിഡന്റ് വി.കെ.സജീവൻ അധ്യക്ഷനായിരുന്നു. ദേശീയ കൗൺസിൽ അംഗം കെ.പി.ശ്രീശൻ, ജില്ലാ സഹ പ്രഭാരി കെ.നാരായണൻ, ജില്ലാ ജനറൽ സെക്രട്ടറി എം.മോഹനൻ, വൈസ് പ്രസിഡന്റ് കെ.വി.സുധീർ, സെക്രട്ടറി അനുരാധാ തായാട്ട് എന്നിവർ പ്രസംഗിച്ചു.

നടക്കാവിലെ കെ.കേളപ്പജി പ്രതിമയിൽ ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ മാലചാർത്തി ആരംഭിച്ച മൗന ജാഥ ടൗൺഹാളിൽ സമാപിച്ചു. 

ജില്ലാവൈസ്പ്രസിഡൻറ് ഹരിദാസ് പൊക്കിണാരി, മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ്, ടി.റെനീഷ്, സി.പി.സതീശൻ, ടി.ചക്രായുധൻ, വി.കെ.ജയൻ തുടങ്ങിയവർ നേതൃത്വം നൽകി.

 

English Summary: All those who decided to divide the country are moving together today, says MT Ramesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com