ADVERTISEMENT

കോഴിക്കോട്∙ തുറമുഖവകുപ്പിന്റെ വിവാദ പോർട്ട് ബംഗ്ലാവ് രണ്ടു മന്ത്രിമാരുടെ ബെനാമികൾക്കു കൈമാറാനുള്ള നീക്കമാണ് നടക്കുന്നതെന്നു ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ. കടപ്പുറത്തെ വിവാദ പോർട്ട് ബംഗ്ലാവ് സന്ദർശിക്കുകയായിരുന്നു അദ്ദേഹം. പോർട്ട് ബംഗ്ലാവ് നവീകരിക്കാനായി നിക്ഷേപകസംഗമം നടത്തുമെന്നു പ്രഖ്യാപിച്ചത് തട്ടിപ്പാണെന്നു പ്രവീൺ പറഞ്ഞു.

കടപ്പുറത്തെ സർക്കാർ സ്ഥലവും കെട്ടിടവും നിസാര തുകയ്ക്ക് 30 വർഷത്തേക്കു ലീസിനു നൽ‍കാനാണു നീക്കം. ആർക്കൊക്കെയാണു കെട്ടിടം നൽകേണ്ടതെന്ന് ഇതിനോടകം തീരുമാനമെടുത്തു കഴിഞ്ഞു. ഇതിനുശേഷമാണു നിക്ഷേപകസംഗമം നടത്തുമെന്നു പ്രഖ്യാപിച്ചതെന്നും പ്രവീൺകുമാർ പറഞ്ഞു.


കോഴിക്കോട് കടപ്പുറത്തുള്ള തുറമുഖ വകുപ്പിന്റെ വിവാദ ഗസ്റ്റ് ഹൗസ് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാറിന്റെയും കെപിസിസി ജന. സെക്രട്ടറി പി.എം. നിയാസിന്റെയും നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കുന്നു.
കോഴിക്കോട് കടപ്പുറത്തുള്ള തുറമുഖ വകുപ്പിന്റെ വിവാദ ഗസ്റ്റ് ഹൗസ് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാറിന്റെയും കെപിസിസി ജന. സെക്രട്ടറി പി.എം. നിയാസിന്റെയും നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കുന്നു.

കോഴിക്കോടിന്റെ സാംസ്കാരിക ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള കെട്ടിടമാണ് പോർട്ട് ബംഗ്ലാവ്. ഇതു സംരക്ഷിക്കാനും അറ്റകുറ്റപ്പണി നടത്താനും ഫണ്ടില്ലെന്നാണു സർക്കാർ വാദം. എന്നാൽ സർക്കാർ മന്ദിരം ഇത്രയും കാലം ഉപയോഗിച്ചതിന്റെ വാടക കൊടുക്കാൻ വകുപ്പുമന്ത്രി തയാറായിട്ടില്ല. എല്ലാ സർക്കാർ കെട്ടിടങ്ങളും സ്വകാര്യവ്യക്തികൾക്കു കൈമാറാനാണു സർക്കാർ ശ്രമിക്കുന്നതെന്നും പ്രവീൺകുമാർ പറഞ്ഞു.

കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസ്, കോർപറേഷൻ പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത, ഉപനേതാവ് കെ.മൊയ്തീൻകോയ, ഫോറസ്ട്രി ബോർഡ് ചെയർമാൻ എം.രാജൻ, കൗൺസിലർ എസ്.കെ.അബൂബക്കർ, കാവിൽ.പി.മാധവൻ തുടങ്ങിയവരും ഡിസിസി പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.

English Summary: DCC on Kozhikode Port Bungalow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com